സിനിമാരംഗത്ത് ഉടനീളം വിജയ് ബാബു പോലുള്ള വിഷയങ്ങളുണ്ട്, പ്രതികരിക്കാൻ ഭയമാണ്: സാന്ദ്രാ തോമസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മെയ് 2022 (21:08 IST)
വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ പ്രതികരണവുമായി സാന്ദ്രാ തോമസ്. ഇപ്പോഴും ആണധികാര മേ‌ഖലയായി തുടരുകയാണെന്നും സാന്ദ്രാ തോമസ് അഭിമുഖത്തിനിടെ പറഞ്ഞു.

ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല, ഒറ്റയ്ക്ക്, കാരണം സിനിമ ഇപ്പോഴും ഒരു ആണധികാര ഇൻഡസ്ട്രിയാണ്. വിനായകൻ സ്ത്രീകൾക്കെതിരെ മോശമായി സംസാരിച്ചപ്പോൾ ആരും പ്രതികരിച്ചുകണ്ടില്ല.ഡബ്‌ള്യുസിസി പോലെ യുള്ള സംഘടനകള്‍ പോലും പലപ്പോഴും ഇക്കാര്യത്തില്‍ ഒരു പരാജയമായി മാറി. സ്ത്രീകൾ ഇപ്പോഴും പുരുഷന്മാരുടെ അടിമകളാണെന്നാണ് പലരും വിശ്വസിക്കുന്നത്.

വിജയ് ബാബുവിന്റെ പ്രശ്‌നം എല്ലായിടത്തുമുണ്ട്.പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്. പരാതിയുമായി വന്ന ആ പെണ്‍കുട്ടിയുടെ അവസ്ഥ നോക്കു. സോഷ്യൽ മീഡിയ അക്കൗണ്ട് വരെ
ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു. അത്രയും വലിയ സൈബര്‍ അറ്റാക്കാണ് വരുന്നത്. എനിക്കും സത്യത്തില്‍ പേടിയാണ്. കാരണം നമ്മളെ അത് മാനസികമായി തകര്‍ത്തുകളയും. സാന്ദ്രാ തോമസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :