'ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്‌സ്';മാലിക്കിനെ വിമര്‍ശിച്ച് സന്ദീപ് ജി.വാര്യര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂലൈ 2021 (11:09 IST)

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ സംവിധായകന്റെ ഭാവനയും കൂടി ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ മാലിക്കിനെ വിമര്‍ശിച്ചുകൊണ്ട് ബിജെപി നേതാവ് സന്ദീപ് ജി.വാര്യര്‍.ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്‌സ്. ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ്. ആദ്യ സിനിമ മുതല്‍ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതില്‍ നായിക നടി വിജയിച്ചിരിക്കുന്നുവെന്ന് സന്ദീപ് ജി.വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ വാക്കുകളിലേക്ക്

മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കല്‍ കറക്ട്‌നസ് സംബന്ധിച്ച് പിന്നീട് പറയാം . സിനിമയുടെ ഓവറാള്‍ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത്.

ആദ്യത്തെ 12 മിനിറ്റ് , സിംഗിള്‍ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല . സിംഗിള്‍ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കില്‍ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു . സംഭാഷണങ്ങള്‍ പലതും വ്യക്തമല്ല.

സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്‌നാം കോളനി ഒക്കെ വച്ചു നോക്കുമ്പോള്‍ പരമ ദയനീയമായ ആര്‍ട്ട് വര്‍ക്ക്.

ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ് . ഭയങ്കരമാന റിയലിസം.

റമദാ പള്ളിക്കാര്‍ മുങ്ങിക്കപ്പല് വരെ സ്വന്തമായി ഉണ്ടാക്കാന്‍ മാത്രം ഇന്നൊവേറ്റീവാണ് . സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈന്‍ ചെയ്യാനറിയാം. പക്ഷേ തൊഴില്‍ കള്ളക്കടത്ത് .

ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്‌സ്.

ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതല്‍ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതില്‍ നായിക നടി വിജയിച്ചിരിക്കുന്നു .

ഷേര്‍നി പോലെയുള്ള കിടു പടങ്ങള്‍ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാല്‍ മതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :