വിജയ് ദേവരകൊണ്ട ആരാധകരോട് ക്ഷമ ചോദിച്ച് സാമന്ത, കാരണം ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (11:59 IST)
'ഖുഷി' പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു.ദേവെരകൊണ്ടയും സാമന്തയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ ശിവ നിര്‍വാണ സംവിധാനം ചെയ്യുന്നു. 2022ഡിസംബര്‍ 23ന് റിലീസ് പ്രഖ്യാപിച്ച സിനിമയ്ക്ക് ഇതേ ദിവസം പ്രദര്‍ശനത്തിന് എത്താന്‍ സാധിച്ചില്ല. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും ശിവ അറിയിച്ചിരുന്നു.


'ഖുഷി'യുടെ ചിത്രീകരണം തുടങ്ങാന്‍ വൈകുന്നതില്‍ വിജയ് ദേവരകൊണ്ടയോട് സാമന്ത ക്ഷമ ചോദിച്ചു. സിനിമയുടെ ചിത്രീകരണം പെട്ടെന്ന് തുടങ്ങുമെന്നും വിജയ് ദേവരകൊണ്ട ആരാധകരുടെ ക്ഷമ ചോദിക്കുകയാണെന്നും നടി ഫാന്‍ ചാറ്റിനിടെ ട്വിറ്ററില്‍ കുറിച്ചു.

സാമന്ത ആരോഗ്യത്തോടെ തിരിച്ചുവരുന്നതായി ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണെന്ന് വിജയ് ട്വീറ്റ് ചെയ്തു. നന്ദിയുണ്ടെന്നായിരുന്നു സാമന്ത മറുപടിയായി എഴുതി.






വിജയ് ദേവരകൊണ്ട ആരാധകരോട് ക്ഷമ ചോദിച്ച് സാമന്ത, കാരണം ഇതാണ് !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :