കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (12:04 IST)
ദുല്‍ഖറിന്റെ സല്യൂട്ടിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ സിനിമയുടെ തിരക്കുകളിലായിരുന്നു. നിവിന്‍ പോളി നായകനായ എത്തുന്ന സിനിമയ്ക്ക് പേരിട്ടു.'സാറ്റര്‍ഡേ നൈറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥയാണ് സിനിമ പറയുന്നത് എന്ന സൂചനയും സംവിധായകന്‍ നല്‍കി.
'എല്ലാവര്‍ക്കും നമസ്‌കാരം എന്റെ പന്ത്രണ്ടാമത്തെ ചിത്രമായ 'സാറ്റര്‍ഡേ നൈറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഈ പോസ്റ്റര്‍ എന്റെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു. ശരിക്കും നിങ്ങളെ മിസ് ചെയ്യുന്നു കൂട്ടുകാരെ.... Stanley & friends. ഫ്രണ്ട്ഷിപ്പ് സീസണ്‍ ഇപ്പോള്‍ ആരംഭിക്കുന്നു'-റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്നതിനാല്‍ പുതിയ പ്രതീക്ഷകളിലാണ് സിനിമ ലോകം.