കെ ആര്‍ അനൂപ്|
Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (09:16 IST)
റോഷന്‍ മാത്യുവും ആലിയ ഭട്ടും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‌സ്'. സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. ടീമിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ആലിയ ഭട്ടിനൊപ്പമുളള ചിത്രം നടന്‍ പങ്കു വെച്ചു. ചിത്രത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി. ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു റോഷന്‍ പറഞ്ഞത്.
മുംബൈയിലെ ഒരു മിഡില്‍ ക്ലാസ്സ് കുടുംബത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത് എന്നാണ് വിവരം.ഡാര്‍ക്ക് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഷെഫാലി ഷായും ആലിയ ഭട്ടും അമ്മ-മകള്‍ ആയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ്' എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഡാര്‍ലിംഗ്സ്.
ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.വിശാല്‍ ഭരദ്വാജ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നു. ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്.
പൃഥ്വിരാജിന്റെ കുരുതി റിലീസിനായി കാത്തിരിക്കുകയാണ് റോഷന്‍ മാത്യു.