കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (17:15 IST)
ജോജു ജോര്‍ജ്ജ് നായകനായെത്തി 2018ല്‍ പുറത്തിറങ്ങിയ ജോസഫിന്റെ തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു. ആര്‍ കെ സുരേഷ് നായകനായെത്തുന്ന ചിത്രത്തിന് 'വിചിത്തിരന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നുവെന്ന് ആര്‍ കെ സുരേഷ് അറിയിച്ചു. മോഹന്‍ലാലിനും മമ്മൂട്ടിക്കും അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് ഇദ്ദേഹം.ജിവി പ്രകാശ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു.