കല്യാണമൊന്നും ആയിട്ടില്ല,ജീവിച്ചുപോയ്‌ക്കോട്ടെയെന്ന് റിമി ടോമി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (17:02 IST)

ഗായികയും നടിയും അവതാരകയുമായ റിമി ടോമിയുടെ വിവാഹത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച. സിനിമ മേഖലയിലുള്ള ഒരു പ്രമുഖനാണ് റിമിയെ കല്യാണം ചെയ്യാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെല്ലാം മറുപടി പറഞ്ഞു റിമി രംഗത്ത്.

'ആ വാര്‍ത്തകള്‍ ശരിയല്ല. കല്യാണമൊന്നും ആയിട്ടില്ല, ഞാനിങ്ങനെ ജീവിച്ചുപോയ്‌ക്കോട്ടെ. എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ ഞാന്‍ തന്നെ നിങ്ങളെ എല്ലാവരെയും അറിയിക്കും, അതുവരെ വിശ്വസിക്കാതിരിക്കുക'- എന്നാണ് റിമി പറയുന്നത്.

സ്വന്തം യൂട്യൂബ് ചാനലില്‍ നടി പങ്കുവെച്ച വീഡിയോ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :