മുൻപത്തേതിലും ശക്തമായി അവൾക്കൊപ്പം, കോടതിവിധിക്ക് പിന്നാലെ റിമ കല്ലിങ്കൽ

Rima kallingal
അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (13:17 IST)
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. മുന്‍പ് ഒരു വേദിയില്‍ അതിജീവിതക്കൊപ്പമെന്ന നിലപാട് അറിയിച്ച് കൊണ്ട് ഉയര്‍ത്തിയ അവള്‍ക്കൊപ്പം എന്ന് എഴുതിയ ബാനറിന്റെ ചിത്രമാണ് റിമ പങ്കുവെച്ചത്. ഇതിനൊപ്പം എപ്പോഴും, മുന്‍പത്തേതിലും ശക്തമായി, ഇപ്പോള്‍ എന്നും ചിത്രത്തിനൊപ്പം റിമ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ രൂപീകരിക്കപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്യുസിസിയിലെ സജീവ സാന്നിധ്യമാണ് റിമ.

കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട കേസില്‍ പള്‍സര്‍ സുനി അടക്കമുള്ള 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം 6 പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടികൊണ്ടുപോകല്‍,ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരുന്നത്. ഇവയെല്ലാം തെളിഞ്ഞു. ദിലീപിനെതിരെ ക്രിമിനല്‍ ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെയാണ് കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്തെ തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :