റഷ്യയിൽ അവധിയാഘോഷിച്ച് ആഷിഖും റിമയും: ചിത്രങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (19:40 IST)
റഷ്യയിൽ അവധിയാഘോഷിക്കാനെത്തിയ താരദമ്പതിമാരായ റിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

റഷ്യയിലെ മ്യൂസിയങ്ങളുടെയും, ഒപ്പേറയുടെയും, വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങളും പാർക്കിൽ ആഷിഖുമൊത്തുള്ള ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്.സന്തോഷത്തിന്റെ ഒന്നാം രഹസ്യം, സണ്ണി സൈഡ് ഊപ്പർ എന്നിവയാണ് റിമയുടെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ.

നീലവെളിച്ചം, ടൊവിനോ നായകനായെത്തുന്ന നാരദൻ എന്നിവയാണ് ആഷിഖ് അബു സംവിധാനം ചെയ്‌ത് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ. ഇത് രണ്ടും നിർമിക്കുന്നതും ആഷിഖും റിമയും ചേർന്നാണ്. ഇതിന് പുറമേ ഹാ​ഗർ, പാർട്ടി എന്നീ ചിത്രങ്ങളുടെ നിർമാണവും ഇരുവരും ചേർന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :