സിഗരറ്റ് ഹാങ്ങോവറില്‍ നായിക തലകറങ്ങി വീണു; ഷൂട്ടിങ്ങ് മുടങ്ങിയത് രണ്ടു ദിവസം

മുംബൈ| rahul balan| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (14:56 IST)
സിഗരറ്റ് വലിച്ച നടി ലൊക്കേഷനില്‍ തല കറങ്ങി വീണു. ബോളിവുഡ് സംവിധായിക പൂജാ ഭട്ടിന്റെ ‘കാബരെറ്റ്’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നടി തലകറങ്ങി വീണത്. ജീവിതത്തിലിതുവരെ സിഗരറ്റ് കൈകൊണ്ട് തൊട്ടിട്ടില്ലാത്ത നടി സംവിധായികയുടേ നിര്‍ദ്ദേശപ്രകാരം സിനിമയിലെ രംഗം ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് പുകവലിച്ചത്.

തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തി നടി ലൊക്കേഷനില്‍ നിന്നും മടങ്ങി. ഹാങ്ങോവര്‍ മാറാത്തതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചത്.

“റിച്ച ഛദ്ദയാണ് യഥാര്‍ത്ഥത്തില്‍ സിനിമയിലെ ‘ഹീറൊ’. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. നടിയുടേത് ശക്തമായ ഒരു വേഷമാണ്. ഇക്കാരണം കൊണ്ടാണ് ഇത്തരം ഒരു രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയത്”- സംവിധായിക പൂജ ഭട്ട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :