'രേഖ' തിയേറ്ററുകളിലേക്ക്, റിലീസിന് രണ്ടു നാള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (13:10 IST)
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും.യുഎ സര്‍ട്ടിഫിക്കറ്റാണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
ഉണ്ണി ലാലു,പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍.കെ.എസ്, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.അമിസാറാ പ്രൊഡക്ഷന്‍സ് തിയേറ്ററുകളില്‍ എത്തിക്കുന്ന സിനിമ കാര്‍ത്തികേയന്‍ സന്താനമാണ് നിര്‍മ്മിച്ചിരിക്കുന്നത്.നെറ്റ്ഫ്‌ലിക്‌സാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :