രേണുക വേണു|
Last Modified ശനി, 16 ജൂലൈ 2022 (13:39 IST)
Rashmika Mandanna Photos:
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാനും രശ്മികയ്ക്ക് സാധിച്ചു.
രശ്മികയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അതീവ ഗ്ലാമറസ് വേഷത്തിലാണ് താരം എത്തിയത്. ചുവപ്പില്‍ ഹോട്ടായാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്കും താരം പോസ് ചെയ്തു.
കര്‍ണാടക സ്വദേശിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ ലോകത്ത് സജീവമാകുന്നത്. ബോളിവുഡിലും കോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞ രശ്മിക മന്ദാന അടുത്തതായി അഭിനയിക്കുന്നത് ദളപതി വിജയിയുടെ നായികയായിട്ടാണ്.
അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയാണ് രശ്മികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച ചിത്രത്തില്‍ രശ്മികയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. തരത്തിന്റെ ചടുലമായ നൃത്ത ചുവടുകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.
നിരവധി ആരാധകരാണ് മലയാളത്തില്‍ ഒരു പടം പോലും അഭിനയിക്കാത്ത രശ്മികയ്ക്ക് കേരളത്തില്‍ നിന്നടക്കം ഉള്ളത്. ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയായ താരം അത്തരം ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.