രേണുക വേണു|
Last Modified ഞായര്‍, 26 ഡിസംബര്‍ 2021 (15:08 IST)
സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന്‍ എം.ജി.ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കെ.പി.എ.സി.ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍.