40 ഏജ് ക്ലബിൽ കയറി രഞ്ജിനിമാർ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Ranjini Jose,Ranjini haridas
അഭിറാം മനോഹർ| Last Modified ശനി, 6 ഏപ്രില്‍ 2024 (14:51 IST)
Ranjini Jose,Ranjini haridas
നാല്‍പ്പതാം പിറന്നാള്‍ ദിനം ആഘോഷമാക്കി രഞ്ജിനി ജോസ്. സുഹൃത്തുക്കള്‍ക്ക് നിശാവിരുന്നൊരുക്കിയാണ് രഞ്ജിനി പിറന്നാള്‍ ആഘോഷമാക്കിയത്. ഏപ്രില്‍ 4ന് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് രഞ്ജിനി ധരിച്ചത്. അടുത്ത സുഹൃത്തും അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം രഞ്ജിനി ഹരിദാസും 40 കടന്നിരുന്നു.


കഴിഞ്ഞ രാത്രി ആരംഭിച്ചത് ഇങ്ങനെയായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനകം തന്നെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയ ഗായികയ്ക്ക് 40 വയസ്സായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പലരുടെയും കമന്റുകള്‍. പേരിലെ സാമ്യത പോലെ തന്നെ വളരെ ശക്തമായ സൗഹൃദമാണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും തമ്മിലുള്ളത്. ഏറെ പ്രയാസകരമായ സമയങ്ങളില്‍ ഒരു കുടുംബാംഗത്തെ പോലെ രഞ്ജിനി ഹരിദാസ് തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും രഞ്ജിനി മുന്‍പ് പറഞ്ഞിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ രഞ്ജിനി ജോസിനെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളാണ് രഞ്ജിനി ഹരിദാസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :