അവിഹിതബന്ധങ്ങൾ, വയലൻസ്, ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കുന്നു,അന്നപൂരണിയെ പോലെ അനിമലും നെറ്റ്ഫ്ളിക്സ് പിൻവലിക്കണമെന്ന് ആവശ്യം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ജനുവരി 2024 (19:18 IST)
ജനുവരി 26ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത രണ്‍ബീര്‍ കപൂര്‍ ചിത്രമായ അനിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം. അവിഹിതബന്ധങ്ങളെ ചിത്രീകരിക്കുന്നതും സിനിമയിലെ സ്ത്രീവിരുദ്ധതയും വയലന്‍സും തന്നെയാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്ന് പ്രതിഷേധം ഉയരാനുള്ള കാരണം.

ഒരു ഭര്‍ത്താവിന് ഒരു ഭാര്യ എന്ന ഇന്ത്യന്‍ സംസ്‌കാരത്തെ സിനിമ കളങ്കപ്പെടുത്തുന്നുവെന്നാണ് സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന ആരോപണം. സിനിമയിലെ സ്ത്രീ വിരുദ്ധതയേയും സിനിമയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. രാധിക ശരത് കുമാര്‍, ആര്‍ ജെ ബാലാജി,ജാവേദ് അക്തര്‍ തുടങ്ങി സിനിമാ മേഖലയില്‍ നിന്നുമുള്ള പ്രമുഖരും സിനിമയ്‌ക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :