പൃഥ്വിരാജിന്റെ 'രണ'ത്തിന് രണ്ടാം ഭാഗം ?

കെ ആർ അനൂപ്| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (14:29 IST)
'രണം' എന്ന ചിത്രത്തിന് തുടർച്ച ഉണ്ടാകുമെന്ന് സൂചന നൽകിയിരിക്കുകയാണ് പൃഥ്വിരാജ്. നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിക്കുകയാണ് ആരാധകർ.

കഴിഞ്ഞദിവസം ഈ ചിത്രത്തിൽ നിന്ന് എഡിറ്റ് ചെയ്ത തൻറെ ഒരു ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഇത് ‘ടെർമിനേറ്റർ’ കഥാപാത്രവുമായി സാമ്യം ഉള്ളതാണ്.

‘ഞാൻ തിരിച്ചെത്തും’ എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗും അദ്ദേഹം അടിക്കുറിപ്പായി നൽകി. സമീപഭാവിയിൽ രണം തുടർച്ച ഉണ്ടാകുമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകുന്നത്.


അതേസമയം പൃഥ്വിരാജ്-നിർമ്മൽ സഹദേവ് ടീമിൻറെ അടുത്ത ചിത്രം 'കുമാരി' ആണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോൻ ചിത്രം നിർമ്മിക്കുന്നു. ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :