അഭിറാം മനോഹർ|
Last Modified ബുധന്, 19 ജനുവരി 2022 (16:44 IST)
വിവാഹത്തെ പോലെ സ്നേഹത്തെ കൊല്ലിന്ന മറ്റൊന്നുമില്ലെന്ന് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ. ജയിലിന് സമാനമായ അവസ്ഥയാണ് വിവാഹം നൽകുന്നതെന്നും. അതുകൊണ്ട് കഴിയുന്ന കാലമത്രയും പ്രണയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തമിഴ്നടൻ ധനുഷും മകൾ ഐശ്വര്യയും വിവാഹബന്ധം വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു ട്വീറ്റ്.
വിവാഹത്തിന്റെ അപകടത്തെ പറ്റി യുവാക്കൾക്കുള്ള നല്ല സന്ദേശങ്ങളാണ് താരങ്ങളുടെ വിവാഹമോചനങ്ങൾ. വിവാഹത്തിൽ പ്രണയം ദിവസങ്ങൾ മാത്രമെ നിലനിൽക്കുകയുള്ളു. മിടുക്കരായ ആളുകൾ സ്നേഹിച്ചുകൊണ്ടിരിക്കും. വിവാഹം കഴിക്കില്ല. അദ്ദേഹം പറഞ്ഞു. പൂർവികരാണ് തിന്മ നിറഞ്ഞ കല്യാണം സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നത്. ഇത് ദുഃഖവും അസംതൃപ്തിയും പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.