അഭിറാം മനോഹർ|
Last Modified ഞായര്‍, 4 സെപ്റ്റംബര്‍ 2022 (18:46 IST)
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിലൊന്നാണ് കെജിഎഫ്2. 1000 കോടിയ്ക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. കെജിഎഫ്2, പുഷ്പ,ആർആർആർ എന്നീ ചിത്രങ്ങൾ ഇന്ത്യൻ ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ ബോളിവുഡിൽ നിന്നും കാര്യമായ വിജയങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോളിതാ കെജിഎഫ്2 വിനെ രൂക്ഷഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ.
കെജിഎഫ്2, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളാണ് എല്ലാം നശിപ്പിച്ചതെന്ന് രാംഗോപാൽ വർമ പറയുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്നാൽ ബോളിവുഡിലെ ആർക്കും തന്നെ കെജിഎഫ് 2 ഇഷ്ടമായില്ല. നമുക്ക് ഇഷ്ടമല്ലാത്ത ചിത്രം വലിയ കളക്ഷൻ നേടുമ്പോൾ എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാത്ത ഒരു ആശയക്കുഴപ്പത്തിലാകും നമ്മൾ. ഒരു വലിയ ബോളിവുഡ് ഡയറക്ടർ എന്നോട് പറഞ്ഞത്. ഞാൻ അഞ്ച് വട്ടമെങ്കിലും സിനിമ കാണാൻ ശ്രമിച്ചു. പക്ഷേ അര മണിക്കൂർ കൂടി കണ്ടിരിക്കാനായില്ല എന്നാണ്.
കെജിഎഫ് 2 ഒരു വലിയ വൃക്ഷം പോലെയാണെന്നും അതിൻ്റെ നിഴലിൽ മറ്റൊരു മരവും വളരുന്നില്ലെന്നും നേരത്തെ
രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തിരുന്നു. കെജിഎഫിൻ്റെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നും നേരത്തെ രാംഗോപാൽ വർമ പറഞ്ഞിരുന്നു.