കെ ആര് അനൂപ്|
Last Modified ശനി, 7 നവംബര്‍ 2020 (18:47 IST)
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ബയോപിക് അണിയറയിലൊരുങ്ങുന്നു. ധനുഷാണ് രജനിയായി ബിഗ് സ്ക്രീനിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ലിംഗുസാമിയാണ്
ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമ നിർമ്മിക്കുന്നതും അദ്ദേഹം തന്നെയാണ്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ആനന്ദം, റൺ, സണ്ടക്കോഴി, ഭീമ, പയ്യ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ലിംഗുസാമി സണ്ടക്കോഴി 2ന്റെ പരാജയത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.