ബോക്സോഫീസിൽ ബോംബായ ലാൽ സലാം ഒടിടിയിലേക്ക്, റിലീസ് അപ്ഡേറ്റ്സ് ഇങ്ങനെ

Lal Salaam
Lal Salaam
അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (18:44 IST)
ജയ്‌ലര്‍ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം രജനീകാന്ത് അഭിനയിച്ച ചിത്രമായിരുന്നു ലാല്‍സലാം. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ 50 മിനിറ്റോളം പോന്ന റോളായിരുന്നു രജനീകാന്ത് ചെയ്തത്. വിഷ്ണു വിശാല്‍,വിക്രാന്ത് തുടങ്ങിയ താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും ബോക്‌സോഫീസില്‍ കാര്യമായ നേട്ടങ്ങള്‍ ഒന്നും തന്നെ സ്വന്തമാക്കാന്‍ ചിത്രത്തിനായിരുന്നില്ല.


ഫെബ്രുവരി 9നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരു വാരം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും 16.15 കോടി രൂപ മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ സംവിധാനത്തില്‍ വന്ന ചിത്രത്തില്‍ രജനീകാന്ത് ഒരു മണിക്കൂറോളം പോന്ന വേഷം ചെയ്‌തെങ്കിലും രജനിക്കും ചിത്രത്തെ രക്ഷിക്കാനായില്ല. ചിത്രം പുറത്തിറങ്ങി പത്താം നാളായ ഇന്നലെ വെറും 48 ലക്ഷമാണ് ചിത്രം കളക്റ്റ് ചെയ്തത്. സിനിമയില്‍ രജനീകാന്ത് പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. എങ്കിലും 80-90 കോടി രൂപ സിനിമയ്ക്കായി ചെലവഴിച്ചതായാണ് അറിയുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം. 80 കോടിയോളം മുതല്‍മുടക്കുള്ള സിനിമയായതിനാല്‍ വമ്പന്‍ പരാജയം എന്ന ഗണത്തിലാണ് സിനിമയുള്‍പ്പെടുകയെന്ന് ട്രാക്കര്‍മാര്‍ വ്യക്തമാക്കുന്നു.

അതേസമയം തിയേറ്ററില്‍ തകര്‍ന്നടിഞ്ഞതോഎ മാര്‍ച്ച് ആദ്യവാരം തന്നെ ഒടിടി റിലീസാകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. നെറ്റ്ഫ്‌ളിക്‌സിലാകും സിനിമ റിലീസ് ചെയ്യുക എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :