അഭിറാം മനോഹർ|
Last Modified വ്യാഴം, 17 നവംബര്‍ 2022 (15:47 IST)
രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയ്‌ലറിൽ കന്നഡ സൂപ്പർ താരം ശിവ്‌രാജ് കുമാറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിന് അഞ്ച് ദിവസമാണ് ശിവ്‌രാജ് കുമാർ ഡേറ്റ് നൽകിയിരിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ ഒരു ജയ്‌ലറായിട്ടാകും രജനീകാന്ത് എത്തുക. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. അണ്ണാത്തെയ്ക്ക് ശേഷമൊരുങ്ങുന്ന ജയ്‌ലർ കോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.