'പാകാക്കോ' എന്ന് കളിയാക്കി വിളിക്കാന്‍ ഇനി പ്രേമന്‍ ചേട്ടന്‍ ഇല്ല; കൊച്ചു പ്രേമന്റെ ഓര്‍മ്മകളില്‍ നടി രാധിക

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (11:05 IST)
കൊച്ചു പ്രേമന്റെ ഓര്‍മ്മകളിലാണ് നടി രാധിക. തന്റെ കരിയറില്‍ ആദ്യം പരിചയപ്പെട്ട നടന്മാരില്‍ ഒരാളാണ് അദ്ദേഹം എന്നും തന്നെ സ്‌നേഹത്തോടെ കളിയാക്കി വിളിക്കാറുള്ള പേരും നടി ഓര്‍ക്കുന്നു.

'എന്റെ career തുടക്കത്തില്‍ ആദ്യം പരിചയപ്പെടുന്ന വ്യക്തികളില്‍ കൊച്ചു പ്രേമന്‍ ചേട്ടനും ഓര്‍മ്മകളില്‍ ...'പാകാക്കോ'' എന്ന് എന്നെ കളിയാക്കി ചെല്ലപ്പേര് വിളിക്കുന്ന പ്രേമേട്ടന് കണ്ണീരോടെ സ്നേഹാഞ്ജലി'-കുറിച്ചു.

വിവാഹശേഷം അഭിനയ ജീവിതത്തിന് ചെറിയ ഇടവേള എടുത്തിരുന്ന രാധിക തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.


വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :