ചെറു സിനിമകൾക്കായി പുതിയ പ്ലാറ്റ്‌ഫോം, ക്യുബി വരുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (11:05 IST)
നീണ്ട ടെലിവിഷൻ പരിപാടികളും സിനിമകളും കാണാൻ മടിയുള്ളവർക്കായി പുതിയ സ്ട്രീമിങ്ങ് ആപ്പ് വരുന്നു. ചെറിയ സിനിമകൾ മാത്രം കാണുന്ന പ്രേക്ഷകരെയാണ് ക്യുബി എന്ന് പേരുള്ള ഈ ആപ്പ് ലക്ഷ്യമിടുന്നത്. ആമസോണിലെയും നെറ്റ്‌ഫ്ലിക്സിലേയും വലിയ പരമ്പരകൾ കണ്ട് ബോറടിച്ചുവെങ്കിൽ ആർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് ക്യുബി.

സോഫി ടർണർ, ലിയാം ഹെംസ്‌വർത്ത് എന്നിവരൊക്കെ എത്തുന്ന ഒട്ടേറെ പുതിയ സിനിമകൾ ക്യുബി കാഴ്ച്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. യാത്രചെയ്യുന്നവർക്കും മുഴുനീള പരമ്പരകൾകാണാൻ സമയമില്ലാത്തവർക്കുമായാണ് ക്യുബി വീഡിയോകൾ ചെയ്‌തിരിക്കുന്നത്. ഈ കൊറോണകാലത്ത് ക്യുബി എത്തരത്തിലാണ് സ്വീകരിക്കപ്പെടുക എന്ന ആകാംക്ഷയിലാണ് വിനോദ‌ലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :