കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (15:14 IST)
പുഷ്പ റിലീസിന് ഇനി രണ്ട് ദിവസം മാത്രം. വില്ലന്‍ വേഷത്തിലെത്തുന്ന ഫഹദിന്റെ എന്‍ട്രിയെ കുറിച്ച് പറയുകയാണ് അല്ലു അര്‍ജുന്‍.
നായക കഥാപാത്രത്തെ താഴെയിറക്കാന്‍ ആരുമില്ല എന്ന ഘട്ടം ആകുമ്പോഴാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ എന്‍ട്രിയെന്ന് അല്ലു അര്‍ജുന്‍ പറയുന്നു.നായകനെ താഴെയിറക്കാന്‍ ഒരാള്‍ വേണം. അതാണ് ആ കഥാപാത്രം. താരപരിവേഷമുള്ള നല്ല നടന്‍ വേണമായിരുന്നുവെന്നും അല്ലു അര്‍ജുന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
24 മണിക്കൂറിനുള്ളില്‍ 5 ഭാഷകളിലും 100K+ ലൈക്കുകള്‍ നേടിയ ആദ്യ ട്രെയിലര്‍ എന്ന റെക്കോര്‍ഡും പുഷ്പ ട്രെയിലര്‍ സ്വന്തമാക്കിയിരുന്നു.