Pushpa 2 Release: പുഷ്പ 2: റിലീസ് ഫയറാക്കാൻ സ്ക്രീനിന് സമീപത്ത് തീപ്പന്തം കത്തിച്ചു, ബെംഗളുരുവിൽ 4 പേർ പിടിയിൽ

അഭിറാം മനോഹർ|
Reprentative image
പുഷ്പ 2 റിലീസ് ദിനത്തില്‍ സ്‌ക്രീനിലെ ആവേശം തലയ്ക്ക് പിടിച്ച് തിയേറ്റര്‍ സ്‌ക്രീന്‍ സമീപത്ത് തീപ്പന്തം കത്തിച്ച നാല് പേര്‍ പിടിയില്‍. ബെംഗളുരുവിലെ ഉര്‍വശി തിയേറ്ററില്‍ ഇന്നലെ നടന്ന രാത്രി ഷോയ്ക്കിടെയാണ് സംഭവം. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയും മരിച്ചിരുന്നു. ഹൈദരാബാദ് ദില്‍കുഷ് നഗര്‍ സ്വദേശി രേവതി(39) ആണ് മരിച്ചത്.

ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും(9) സാന്‍വിക്കും(7) ഒപ്പം പ്രീമിയര്‍ ഷോ കാണാനായി എത്തിയതായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഇവര്‍ ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകള്‍ നിലത്ത് വീണ രേവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പെട്ട രേവതിയുടെ ഭര്‍ത്താവും മക്കളും ചികിത്സയിലാണ്.
ലോകമാകെ 12,000 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസിനെത്തിയത്. കേരളത്തില്‍ 500ലേറെ സ്‌ക്രീനുകളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്. സിനിമയുടെ ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ സമ്മിശ്രമായ പ്രതികരണമാണ് കേരളത്തില്‍ സിനിമയ്ക്ക് ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :