ഇന്ത്യ വിജയിച്ചാൽ ടോപ്ലെസ് ചിത്രം, വീഡിയോ ഫോട്ടോഷൂട്ടിൽ അറസ്റ്റ്, ഭർത്താവിനെതിരെ ലൈംഗികപീഡന കേസ്, പൂനം പാണ്ഡെ എന്നും വിവാദങ്ങളുടെ നായിക

അഭിറാം മനോഹർ| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (17:50 IST)
വിവാദങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു അന്തരിച്ച നടി പൂനം പാണ്ഡെ. മോഡലിങ്ങിലൂടെ കരിയര്‍ തുടങ്ങിയ പൂനം പാണ്ഡെ ആദ്യമായി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നത് 2011ലെ ഏകദിന ലോകകപ്പിനോട് അനുബന്ധിച്ചായിരുന്നു. ആ വര്‍ഷത്തെ ലോകകപ്പ് ഇന്ത്യ നേടിയാല്‍ നഗ്‌നയായി വരുമെന്നായിരുന്നു അന്ന് പൂനം പാണ്ഡെ ബിസിസിഐയ്ക്ക് കത്തയച്ചത്. ഇന്ത്യ ലോകകപ്പ് വിജയിച്ചെങ്കിലും പൊതുജനങ്ങളില്‍ നിന്നും ബിസിസിഐയില്‍ നിന്നും കടുത്ത എതിര്‍പ്പ് വന്നതോടെ പൂനം പാണ്ഡെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവുകയായിരുന്നു.

എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നിന്നും ചിത്രീകരിച്ച തന്റെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ താരം അന്ന് പുറത്തുവിട്ടു. ഈ ഒരു സംഭവത്തോടെ ഇന്ത്യയെങ്ങും താരത്തിന്റെ പേര് ചര്‍ച്ചയായി. 2012ലെ ഐപിഎല്‍ അഞ്ചാം സീസണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചപ്പോഴും താരം തന്റെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത് വിവാദനായികയായി. ആണ്‍സുഹൃത്തുമായുള്ള സ്വകാര്യ വീഡിയോയും ഇത്തരത്തില്‍ താരം പങ്കുവെച്ചു. തന്നെ സമൂഹമാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നവര്‍ക്കുള്ള സമ്മാനമാണെന്നാണ് ഇതിന് നടി വിശദീകരണം നല്‍കിയത്.


2020ല്‍ സര്‍ക്കാര്‍ സ്ഥലത്ത് അതിക്രമിച്ച് കയറി അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസില്‍ പൂനം പാണ്ഡെയെ നോര്‍ത്ത് ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ താരം ലംഘിച്ച് മുംബൈയില്‍ െ്രെഡവിന് പോയതും വലിയ ചര്‍ച്ചയായി മാറി.2020 സെപ്റ്റംബറില്‍ സാം ബോംബെ എന്ന വ്യവസായിയുമായായിരുന്നു പൂനം പാണ്ഡെയുടെ വിവാഹം. വിവാഹം കഴിഞ്ഞ് 10 ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹീക പീഡന പരാതി നല്‍കിയും പൂനം വാര്‍ത്തകളില്‍ നിറഞ്ഞു. പരാതിക്ക് പിന്നാലെ ഭര്‍ത്താവിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്യുകയും 2021ല്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തിരുന്നു.

2013ല്‍ പുറത്തിറങ്ങിയ നഷാ എന്ന ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററില്‍ താരം അര്‍ധനഗ്‌നയായി പ്രത്യക്ഷപ്പെട്ടതും വിവാദമായിരുന്നു. കന്നഡ,ഹിന്ദി,തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ പൂനം അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ ദ ജേര്‍ണി ഓഫ് കര്‍മയാണ് അവസാന സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :