കെ ആര് അനൂപ്|
Last Modified വെള്ളി, 7 മെയ് 2021 (17:23 IST)
സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒന്നിക്കുമ്പോള്‍ എക്കാലവും ഹിറ്റുകളില്‍ കുറഞ്ഞതൊന്നും ആസ്വാദകര്‍ പ്രതീക്ഷിക്കാറില്ല. ഇനി മരക്കാറിന് ആയുള്ള കാത്തിരിപ്പ് മാത്രം. പലതവണ റിലീസ് മാറ്റിയെങ്കിലും ഓഗസ്റ്റ് 12ന് ബിഗ് സ്ക്രീനില്‍ ആഘോഷമാക്കാം എന്ന പ്രതീക്ഷയിലാണ് ഓരോ ആരാധകരും. ഇപ്പോഴിതാ മോഹന്‍ലാലിനും സന്തോഷ് ശിവനും ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രിയദര്ശന്. രണ്ടുപേരെയും ജീനിയസ് എന്നാണ് സംവിധായകന് വിശേഷിപ്പിച്ചത്
'എന്നോടൊപ്പം മികച്ച വര്‍ക്കുകള്‍ ചെയ്ത ഈ രണ്ട് പ്രതിഭകളെയും ഞാന്‍ ബഹുമാനിക്കുന്നു'- പ്രിയദര്ശന് കുറിച്ചു.
മോഹന്‍ലാലും സന്തോഷ് ശിവനും ഒരുമിക്കുന്ന ബാറോസ് ഒരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ താല്‍ക്കാലികമായി ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരു സ്പോര്‍ട്സ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനായുള്ള തയ്യാറെടുപ്പുകള്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു എന്നാണ് വിവരം.