കുഞ്ഞാലിമരക്കാരിന്റെ കുഞ്ഞായി അഭിനയിക്കാന്‍ പ്രണവിന് അവസരം ലഭിച്ചത് ഇങ്ങനെ, പ്രിയദര്‍ശന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 20 നവം‌ബര്‍ 2021 (09:11 IST)

കാത്തിരിപ്പിനൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തുകയാണ്. മരക്കാരിലേക്ക് പ്രണവ് എത്തിയ വിശേഷത്തെ കുറിച്ച് പ്രിയദര്‍ശന്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുത്.
പ്രിയദര്‍ശന്‍ പറഞ്ഞത് ഇങ്ങനെ,കുഞ്ഞാലിമരക്കാരിന്റെ കുഞ്ഞായി കുഞ്ഞു കുഞ്ഞാലിയായി അഭിനയിക്കാന്‍ എനിക്ക് ഇന്ത്യന്‍ സിനിമയില്‍ ആരെയും കിട്ടത്തില്ല. അത് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചേ പറ്റൂ എന്ന് പറഞ്ഞു. എന്നാല്‍ അതിനു മറുപടിയായി പ്രണവ് പറഞ്ഞത് താന്‍ ഇടംകൈയ്യന്‍ ആണെന്നും അച്ഛന്‍ വലം കൈയ്യന്‍ ആണെന്നുമാണ്. നാല്പതുവര്‍ഷം സിനിമ എടുത്തു ആളുകളെ പറ്റിച്ച ആളാണ് എന്ന് പ്രണവിനോട് പറഞ്ഞു എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.


പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.

സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :