വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 1 നവംബര്‍ 2019 (16:06 IST)
മലയാളികൾ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ആട്ജിവിതം. കാരണം ബെന്യാമീന്റെ ആടുജീവിതം എന്ന നോവൽ അത്രത്തോളം മലയാളത്തിൽ തരംഗമായി മാറിയതാണ്.
സിനിമ ഒരുക്കുന്നത് ബ്ലസിയും പ്രധാന കഥാപാത്രമായി എത്തുന്നത് പൃഥ്വിയുമാകമ്പോൾ പിന്നെ ആകാംക്ഷ കൂടുമല്ലോ.
അട്ജീവിതത്തിന്റെ രണ്ട് ഷെഡ്യൂൾ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. മൂന്നാം ഷെഡ്യൂൾ ജോർദാനിൽ ഉടൻ ആരംഭിക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനിടെ പൃഥ്വി മൂന്ന് മാസത്തേക്ക് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നു എന്ന വാർത്തയും പ്രചക്കുന്നുണ്ട്.
ആട്ജീവിതത്തിന്റെ മൂന്നാം ഷെഡ്യൂളിനായിയുള്ള മേക്കോവറിനാണ് നിലവിലെ സിനിമകൾ പൂർത്തീകരിച്ച ശേഷം പൃഥ്വി ഇടവേളയെടുക്കുന്നത്. ചിത്രത്തിൽ നജീബ് എന്ന കാഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മൂന്ന് മാസം കൊണ്ട് മെലിഞ്ഞ് ഉണങ്ങിയ രീതിയിലേക്ക് പൃഥ്വി ശരീരം മാറ്റും എന്നാണ് റിപ്പോർട്ടുകൾ.
18 മാസമാണ് പൃഥ്വി ആട്ജീവിതത്തിനായി നൽകിയിരിക്കുന്ന ഡേറ്റ്. നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങൾ ചിത്രീകരിക്കുന്നതിനാണ് കൂടുതൽ ദിവസം ചിത്രീകരണത്തിന് നൽകിയിരിക്കുന്നത്. എ ആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നതും ആട്ജീവിതത്തിനായുള്ള പ്രേക്ഷക്രുടെ ആകാംക്ഷ വർധിപ്പിക്കുന്നു.