'സ്വപ്നമാണോ ആദ്യം തോന്നി'; പൃഥ്വിരാജിനൊപ്പം കുരുതിയില്‍ ഒരു വേഷം ചെയ്തു, കുറിപ്പുമായി നവാസ് വള്ളിക്കുന്ന്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (09:07 IST)

കുരുതി റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും. ആമസോണ്‍ പ്രൈം വീഡിയോയാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ നവാസ് വള്ളിക്കുന്നും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇതുവരെ എന്തായിരുന്നോ അതിന്റെ തീര്‍ത്തും വിപരീതമായ ഒരു കഥാപാത്രം നവാസ് ചെയ്തിരിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിനൊപ്പം നല്ലൊരു വേഷം ചെയ്ത ത്രില്ലിലാണ് നവാസ്.

നവാസിന്റെ വാക്കുകളിലേക്ക്

'കുരുതി' എന്ന വ്യത്യസ്തമായൊരു സിനിമ നിര്‍മ്മിക്കാന്‍ പ്രിത്ഥിരാജ് എന്ന പ്രിയ താരം തീരുമാനിച്ചപ്പോള്‍ അതിലെനിക്കായൊരു കഥാപാത്രം മാറ്റി വെക്കുക,അതും അദ്ദേഹത്തോടൊന്നിച്ച്.

അതിനെ ചെറിയൊരു ഭാഗ്യമായല്ല മഹാ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു...

ആ വലിയ നടന്റ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'ഞാനെന്ന കലാകാരന്‍ ഇതുവരെ എന്തായിരുന്നോ അതിന്റെ തീര്‍ത്തും വിപരീതമായ ഒരു കഥാപാത്രം..'

സ്വപ്നമാണോ എന്ന് പോലും ആദ്യം തോന്നിയിരുന്നു.

എന്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും ആ ഓര്‍മയില്‍ ഉണ്ടായിരുന്നോ അത്രമേല്‍ എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു വേഷം എനിക്കു നല്‍കാന്‍.

സിനിമ റിലീസ് ചെയാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എന്നെക്കുറിച്ച് പേരെടുത്ത് പറയാന്‍ ഒരു സന്ദര്‍ഭം അദ്ദേഹം വിനിയോഗിച്ചുവെങ്കില്‍ അതിനെ ഞാനൊരു വലിയ അംഗീകാരമായി തന്നെ കരുതി ഈ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :