'എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വേഷം കിട്ടുന്നത് ഇത് ഞാൻ പൊളിക്കും'; മാമുക്കോയയെ കുറിച്ച് പൃഥ്വിരാജ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (17:07 IST)

പൃഥ്വിരാജിന്റെ കുരുതി റിലീസിന് ഇനി മണിക്കൂറുകൾ മാത്രം. സിനിമയുടെ ക്ലൈമാക്‌സിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് പൃഥ്വി പറയുന്നു.അദ്ദേഹം ഒരു ഡയലോഗ് മറന്നുപോവുന്നതോ, ആക്ഷന്റെ കണ്ടിന്യൂവിറ്റി തെറ്റിക്കുന്നതോ എനിക്ക് ഓർമയില്ലെന്നും നടൻ മാമുക്കോയ കുറിച്ച് പറഞ്ഞു.


'കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തുന്ന സിനിമയിൽ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പിള്ളയാണ് കഥയെഴുതിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :