കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 24 ജൂണ്‍ 2021 (14:17 IST)
മലയാളത്തിന് പുറമേ ഹിന്ദി തമിഴ് ചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ച നടനാണ് പൃഥ്വിരാജ്. മോളിവുഡിന് പുറത്ത് ഒരു ചിത്രം ചെയ്തിട്ട് നടന്‍ കാലങ്ങളായി.2017 ല്‍ പുറത്തിറങ്ങിയ 'നാം ഷബാന' എന്ന ഹിന്ദി ചിത്രത്തിലായിരുന്നു അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ വൈകാതെ തന്നെ താന്‍ ഒരു പാന്‍-ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.
ഒരു ഫാന്‍ ചാറ്റിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നു പറഞ്ഞത്. ഇനി എപ്പോഴാണ് ഒരു തമിഴ് ചിത്രം എന്നായിരുന്നു ആരാധകന്റെ ചോദ്യം.തമിഴില്‍ മാത്രമല്ല എല്ലാ പ്രധാന ഭാഷകളിലും റിലീസ് ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ അടുത്തുതന്നെ അഭിനയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്ന വേളയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താം എന്ന ഉറപ്പും അദ്ദേഹം നല്‍കി.