സെറ്റിൽ നിന്നും ഇറങ്ങിപോയാലോ എന്ന് തോന്നിയ സിനിമകൾ ഉണ്ടായിട്ടുണ്ട്: മനസ്സ് തുറന്ന് പൃഥ്വിരാജ്

അഭിറാം മനോഹർ| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (21:51 IST)
ചില സിനിമകൾ ചെയ്യുമ്പോൾ നിർത്തിപോയാലോ എന്ന് തോന്നിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. എന്നാൽ ഒരിക്കൽ പോലും ഒരു ഏറ്റെടുത്ത ശേഷം ഈ പടത്തിൽ ഇത്രയും ആത്മാർത്ഥത മതി‌യെന്ന് കരുതിയിട്ടില്ലെന്നും പരമാവധി പ്രകടനം നൽകാൻ മാത്രമെ ശ്രമിച്ചിട്ടുള്ളുവെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

സിനിമ എന്നോട് പറഞ്ഞതിൽ നിന്നും വിപരീതമായാണ് അവതരിപ്പിക്കുന്നതെന്ന് സെറ്റിൽ എത്തുമ്പോഴാണ് മനസ്സിലാവുന്നത്. അപ്പോള്‍ ഒരു നിമിഷം ചിന്തിച്ചുപോവും, നിര്‍ത്തിയിട്ട് പോയാലോ എന്ന്. എന്നാല്‍ എന്റെ സിനിമയുടെ വിജയമോ പരാജയമോ ഒരു തരത്തിലും തന്നെ ബാധിക്കാറില്ല എന്നും പൃഥ്വിരാജ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :