കെ ആർ അനൂപ്|
Last Modified വ്യാഴം, 10 ഡിസംബര്‍ 2020 (19:49 IST)
സൂര്യയുടെ നായികയാകാൻ പ്രയാഗ മാർട്ടിൻ.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന തമിഴ് ആന്തോളജി നവരസയിൽ മലയാളം നടി
പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗൗതം മേനോൻ ചിത്രത്തിൽ ഏതുതരത്തിലുള്ള വേഷത്തിലാകും എത്തുക എന്നത് അറിവായിട്ടില്ല.
2014 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പിസാസ്'ൽ പ്രയാഗ അഭിനയിച്ചിരുന്നു. മുടി നീട്ടി വളർത്തി പുത്തൻ ലുക്കിൽ ആണ്
സൂര്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സൂര്യ ഒരു ഗായകനായി എത്തുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 9 സംവിധായകരുടെ 9 സെഗ്മെന്റുകളുള്ള തമിഴ് ആന്തോളജി നിർമ്മിക്കുന്നത് മണിരത്നം ആണ്.