ദുൽഖറിന് പിന്നാലെ പ്രണവും, ഇത് വേണ്ടിയിരുന്നോ എന്ന് ആരാധകർ

നിഹാരിക കെ എസ്|
കൊത്തയുടെ പരാജയത്തിന് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ ഒരു സിനിമ ചെയ്തിട്ടില്ല. മലയാളത്തിൽ ദുൽഖറിന്റേതായി പുതിയ സിനിമകളൊന്നും അണിയറയിൽ ഒരുങ്ങുന്നില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ തെലുങ്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള തെലുങ്ക് ചിത്രം. ഇപ്പോഴിതാ, ദുൽഖറിന് പിന്നാലെ പ്രണവ് മോഹൻലാലും തെലുങ്കിലേക്ക് ചുവടുമാറ്റാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്.

കൃതി ഷെട്ടിയുടെ നായകനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടന്‍ പ്രണവ് മോഹന്‍ലാല്‍. ജനതാ ഗാരേജ്, ദേവര എന്നീ സിനിമകള്‍ ഒരുക്കിയ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് നായകനായി എത്തും. ‘കില്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു റൊമാന്റിക് ആക്ഷന്‍ ഴോണറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, നിത്യ മേനോന്‍, കാവ്യ ഥാപ്പര്‍, നവീന്‍ പോളി ഷെട്ടി, കാശ്മീരാ, ചേതന്‍ കുമാര്‍ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആകും സിനിമ നിര്‍മ്മിക്കുന്നത്.

അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ഇതിലെ പ്രണവിന്റെ കഥാപാത്രം ട്രോളുകൾക്ക് കാരണമായി. ചിത്രം ഹിറ്റായെങ്കിലും അതുകൊണ്ട് പ്രണവിന്റെ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലെന്ന് വേണം പറയാൻ. ഇപ്പോഴത്തെ ഈ ചുവടുമാറ്റം അനിവാര്യമാണോ എന്നും ദുൽഖറിന്റെ പാതയിലേക്ക് തന്നെ ആകുമോ എന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എമ്പുരാന്‍ ...

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, ...

ഹജ്ജ് പോകാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക!, അണ്ടർടേക്കിംഗ് സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്!
സര്‍ക്കുലര്‍ നമ്പര്‍ 37 പ്രകാരമുള്ള ഈ നടപടി ഓണ്‍ലൈനില്‍ മാത്രം സമര്‍പ്പിക്കേണ്ടതാണ്.

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ...

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ഒന്നാം സമ്മാനം!
12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ ലോട്ടറിയില്‍ ആറ് സീരിസുകളിലായി ടിക്കറ്റുകള്‍ ...

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ ...

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ സിനിമ താരങ്ങളുടെ നമ്പറുകള്‍
എക്‌സൈസിന്റെ രണ്ട് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരുടെ അറസ്റ്റ്

പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ...

പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ഏർപ്പെടുത്തിയത് 26 ശതമാനം ഇറക്കുമതി തീരുവ
അമേരിക്കയിലെ നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും വ്യാപാരകമ്മി കുറയ്ക്കാനും നടപടികള്‍ ...