അഭിറാം മനോഹർ|
Last Modified ബുധന്‍, 26 ഓഗസ്റ്റ് 2020 (17:38 IST)
ഇന്ത്യയൊന്നാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ചിത്രീകരണം ബെംഗളൂരുവിലാണ് പുനരാരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന പ്രകാശ് രാജ് തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കെജിഎഫ് 2വിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്.ലൊക്കേഷന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് മുഴുവന്‍ സിനിമാപ്രവര്‍ത്തകര്‍ക്കുമുള്ള താമസം സജ്ജമാക്കിയിരിക്കുന്നത്. ഷെഡ്യൂൾ പൂർത്തിയാകുന്നത് വരെ ഇവർക്ക് പുറത്തുപോകാൻ അനുവാദമില്ല.
അതേസമയം ചിത്രത്തിൽ വില്ലൻ കഥാപാത്രമായി അഭിനയിക്കുന്ന സഞ്ജയ് ദത്ത് കാൻസർ ചികിത്സയ്‌ക്കായി പോയിരിക്കുന്നതിനാൽ ചിത്രത്തിൽ ജോയിൻ ചെയ്‌തിട്ടില്ല. 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത് പ്രധാന സംഘട്ടന രംഗങ്ങളും മറ്റു ചില രംഗങ്ങളുമാണ്. സഞ്ജയ് ദത്തിന് മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് പൂർത്തിയാക്കാനുള്ളത്.