നമ്പി സര്‍... വീണു പോകുന്നിടങ്ങളില്‍ കരകയറുന്നത് ആ പുസ്തകത്തിലൂടെയാണ്, നന്ദി പറഞ്ഞ് സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (09:13 IST)
69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മാധവന്‍ സംവിധാനം ചെയ്ത റോക്കട്രി ആയിരുന്നു.വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ-ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ ഒപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് പ്രജേഷ് സെന്‍.

'സിനിമ സ്വപ്നമായിരുന്നൊരു കാലത്ത് നിന്ന് , ഒരിക്കലും എത്തിപ്പെടാന്‍ സാധ്യതയില്ലാത്തിടങ്ങളില്‍ എത്തിച്ചത് എഴുത്താണ്.. അക്ഷരങ്ങളാണ്.. നമ്പി നാരായണന്‍ സാറിന്റെ ജീവിതം എഴുതുമ്പോള്‍ , അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഓര്‍മകളുടെ ഭ്രമണപഥം വലിയൊരു കരുത്തായിരുന്നു. വീണു പോകുന്നിടങ്ങളില്‍ നിന്ന് ഇന്നും വായിച്ച് കരകയറുന്നത് ആ പുസ്തകത്തിലൂടെയാണ്. സാറിന്റെ ജീവിതം സിനിമയായപ്പോള്‍ അതില്‍ കോ ഡയറക്ടറായി പ്രവര്‍ത്തിക്കാനും ഭാഗ്യമുണ്ടായി. പ്രിയപ്പെട്ട മാധവന്‍ സര്‍, ഈ നേട്ടം അങ്ങയുടെയും റോക്കട്രി ടീമിന്റേയും കഠിനാധ്വാനത്തിന്റേതാണ്. നമ്പി സര്‍ .. എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. കൂടെ നിന്നവര്‍ക്ക് ചേര്‍ത്തുപിടിച്ചവര്‍ക്ക് നന്ദി',-പ്രജേഷ് സെന്‍ കുറിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :