മൂന്ന് വലിയ സന്തോഷങ്ങള്‍, നന്ദി പറഞ്ഞ് സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (09:15 IST)

ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. മേരി ആവാസ് സുനോയും റിലീസിന് ഒരുങ്ങുന്നുവെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍.ജൂലൈ ഒന്നിന് റോക്കട്രി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

പ്രജേഷിന്റെ വാക്കുകള്‍

നമ്പി സാറിന്റെ ആത്മകഥ ഓര്‍മകളുടെ ഭ്രമണപഥം എഴുതുന്നത് മാധ്യമ പ്രവര്‍ത്തകനായിരിക്കുമ്പോഴാണ്. അന്നത് സിനിമയാക്കുന്നത് ആലോചിച്ചിട്ട് പോലുമില്ല. പിന്നീട് മാഡി സര്‍ റോക്ക ട്രി-ദ നമ്പി ഇഫക്ട് എന്ന പേരില്‍ ഏഴ് ഭാഷകളിലായി ചിത്രം നിര്‍മിക്കാന്‍
തീരുമാനിച്ചപ്പോള്‍
അതില്‍ കോ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ
അനുഭവമായിരുന്നു. ജോലികള്‍ പൂര്‍ത്തിയായെങ്കിലും കൊവിഡ് സാഹചര്യങ്ങള്‍ മൂലം റിലീസ് നീണ്ടു.
കാത്തിരിപ്പിനൊടുവില്‍
ജൂലൈ ഒന്നിന് റോക്കട്രി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മേരി ആവാസ് സുനോയും റിലീസിന് ഒരുങ്ങുന്നു. പ്രണയ ദിനത്തില്‍ ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം പുറത്തു വന്നപ്പോള്‍ ഇരു കൈയും നീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്.
മൂന്നാമത് പ്രേം നസീര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രമായി വെള്ളം തെരഞ്ഞെടുത്തിരിക്കുകയാണ്. മികച്ച സംവിധായകനുള്ള പുരസ്‌കാരവുമുണ്ട്.

അങ്ങനെ മൂന്ന് വലിയ സന്തോഷങ്ങള്‍ ഇന്നുണ്ടായി.
കൂടെ നിന്നവര്‍, ഒപ്പം പ്രവര്‍ത്തിച്ചവര്‍, ഗുരുക്കന്‍മാര്‍

പ്രിയ പ്രേക്ഷകര്‍ എല്ലാവര്‍ക്കും നിറഞ്ഞ നന്ദി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :