അമിതാഭ് ബച്ചന് ക്ലാപ്പടിച്ച് പ്രഭാസ്, നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് തുടക്കം

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ജൂലൈ 2021 (10:06 IST)
പ്രഭാസ്,ദീപിക പദുക്കോൺ,എന്നിവരെ പ്രധാന കഥാ‌പാത്രമാക്കി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തുടക്കം. അമിതാഭ് ബച്ചന് ആദ്യ ക്ലാപ് അടിച്ചുകൊണ്ട് പ്രഭാസ് ആണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്ന് പ്രഭാസ് പറഞ്ഞു. ബിഗ് ബജറ്റ് സയൻസ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രത്തിന് പ്രൊജക്‌ട് കെ എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്.

മഹാനടി എന്ന ചിത്രത്തിന് ശേഷം വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിന്റെ കരിയറിലെ
21ാമത്തെ ചിത്രമാണിത്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :