Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (18:13 IST)
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. പൂര്‍ണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് ഈ സിനിമ നല്‍കുന്ന മറ്റൊരു സന്തോഷവാര്‍ത്ത.
തുറമുഖത്തില്‍ നിവിന്‍ പോളിയുടെ അമ്മയുടെ വേഷത്തിലാകും പൂര്‍ണിമ എത്തുന്നത് എന്നാണ്
റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രം നിര്‍മ്മിക്കുന്നത് സുകുമാര്‍ തെക്കേപ്പാട്ട് ആണ്.
നിവിൻ പോളി - രാജീവ് രവി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ആഷിക് അബു ഒരുക്കുന്ന വൈറസിലും മുഴുനീള കഥാപാത്രമായിട്ടാണ് പൂര്‍ണിമ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു പ്രത്യേകത പൂര്‍ണിമ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രണ്ട് സിനിമകളിലും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് ഉണ്ടെന്നുള്ളതാണ്.