മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചു,സുരേഷ് ഗോപിയ്ക്കൊപ്പം ആദ്യമായി പൂനം ബജ്‌വ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 മെയ് 2022 (15:10 IST)

സുരേഷ് ഗോപി തന്റെ 253-ാമത്തെ സിനിമയുടെ തിരക്കുകളിലാണ്.'മേ ഹൂം മൂസ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൂനം ബജ്‌വ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയറാം ചിത്രമായ 'മാന്ത്രികന്‍'ലാണ് നടിയെ ഒടുവിലായി കണ്ടത്.
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കുന്ന ആവേശം നടി പങ്കുവച്ചു.'മേ ഹൂം മൂസ'യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് നടി പറഞ്ഞത് ഇങ്ങനെ, 'എന്റെ അടുത്തത് മലയാളത്തില്‍! 'മേ ഹൂം മൂസ' ടീമില്‍ ചേരുന്നതില്‍ അതിയായ ആവേശമുണ്ട്'-പൂനം ബജ്വ കുറിച്ചു.

മോഹന്‍ലാലിനൊപ്പം 'ചൈന ടൗണ്‍', 'പെരുച്ചാഴി' മമ്മൂട്ടിയുടെ 'വെനീസിലെ വ്യാപാരി' തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. പൂനം ബജ്വ സുരേഷ് ഗോപിയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത് ഇതാദ്യമായാണ്. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടാണ് നടിയുടെതായി റിലീസിനൊരുങ്ങുന്ന മലയാള ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :