മുകേഷിന്റെ 'ഫിലിപ്സ്`,ഫീല്‍ ഗുഡ് സിനിമ പ്രേമികളെ ഇതിലെ..ട്രെയ്ലര് കാണാം
കെ ആര് അനൂപ്|
Last Modified വ്യാഴം, 23 നവംബര്‍ 2023 (13:04 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുകേഷ് ചിത്രം ഫിലിപ്സിന്റെ ട്രെയ്ലര് പുറത്തു വന്നു.ഹൃദയസ്പര്‍ശിയായ ഫാമിലി ഡ്രാമ പ്രതീക്ഷിക്കുന്നു.അന്തരിച്ച നടന് ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്.
നവംബര്‍ 24 മുതല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിപിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഹെലന് സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആല്‍ഫ്രഡ് കുര്യന് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡ് കുര്യന് ജോസഫും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ഫിലിപ്സ് നിര്‍മ്മിക്കുന്നത്. 90s പ്രൊഡക്ഷന്‍ ആണ് വേള്‍ഡ് വൈഡ് തിയേറ്ററിക്കല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫണ്ടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.