‘പുലിമുരുകനെ’ സ്വീകരിച്ചതില്‍ മനം നിറഞ്ഞ് പീറ്റര്‍ ഹെയ്ന്‍; ആരാധകര്‍ക്ക് സമ്മാനമായി പീറ്റര്‍ ഹെയ്ന്‍ അപ്‌ലോഡ് ചെയ്ത വീഡിയോ കാണാം

ആരാധകര്‍ക്ക് നന്ദിയുമായി പീറ്റര്‍ ഹെയ്‌ന്‍

കൊച്ചി| Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (10:17 IST)
പുലിമുരുകനെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദിയുമായി പീറ്റര്‍ ഹെയ്ന്‍.
“പുലിമുരുകനിലെ ഞാന്‍ സംവിധാനം ചെയ്ത രംഗങ്ങള്‍ക്ക് ലഭിക്കുന്ന ഭ്രമിപ്പിക്കുന്ന പ്രതികരണത്തില്‍ അതിയായ സന്തോഷമുണ്ട്. സിനിമ എല്ലാവരും ആഘോഷിക്കുന്നതിലും ഉത്സവമാക്കുന്നതിലും സന്തോഷമുണ്ട്. ഈ സമയത്ത് ക്രൂവിലെ ഓരോ ആള്‍ക്കാര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. കൂടാതെ, എന്റെ കഠിനപ്രയത്നത്തെ വന്‍ വിജയമാക്കിയ നിങ്ങള്‍ ഓരോരുത്തര്‍ക്കും” - പീറ്റര്‍ ഹെയ്ന്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ കുറിച്ചു.

പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചതിനൊപ്പം പുലിമുരുകന്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു കിടിലന്‍ വീഡിയോയും പീറ്റര്‍ ഹെയ്‌ന്‍ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തു. വൈശാഖ് സംവിധാനം ചെയ്ത ബിഗ്‌ബജറ്റ് ചിത്രത്തില്‍ ആക്ഷന്‍ കൈകാര്യം ചെയ്തത് പീറ്റര്‍ ഹെയ്ന്‍ ആയിരുന്നു.


ചിത്രത്തിലെ കേന്ദ്രകഥാ‍പാത്രമായ കടുവയുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ തന്നെ പീറ്റര്‍ ഹെയ്ന്‍ ആരാധകര്‍ക്കായി അപ്‌ലോഡ് ചെയ്തിരുന്നു. മികച്ച ആക്ഷന്‍ രംഗങ്ങള്‍ ആയിരിക്കും ചിത്രത്തില്‍ ഉണ്ടാകുകയെന്നും ചിത്രത്തിനായി കഠിനപരിശ്രമമാണെന്നും പീറ്റര്‍ ഹെയ്ന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :