ഇന്ത്യയിൽ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്ത്! 3.37 ദശലക്ഷം മണിക്കൂർ നെറ്റ്ഫ്‌ലിക്‌സിൽ 'മിലി' കണ്ട് ആളുകൾ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 ജനുവരി 2023 (11:46 IST)
നവംബർ നാലിനാണ് മിലി ഹിന്ദി റീമേക്ക് തിയേറ്ററുകളിൽ എത്തിയത് ഡിസംബർ 31ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചു.3.49 കോടി രൂപയാണ് ചിത്രത്തിൻറെ ബോക്‌സോഫീസ് കളക്ഷൻ. മലയാളി കൂടിയായ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ സന്തോഷത്തിലാണ്.

'ലോകമെമ്പാടുമുള്ള ആളുകൾ കഴിഞ്ഞ ആഴ്ച 3.37 ദശലക്ഷം മണിക്കൂർ ഞങ്ങളുടെ 'മിലി' സിനിമ കണ്ടു. ഇത് നിലവിൽ ഇന്ത്യയിൽ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 8 ആം സ്ഥാനത്തുമാണ്. അത്തരമൊരു അനുഗ്രഹീത ആഴ്ചയാണിത്'- മാത്തുക്കുട്ടി സേവ്യർ കുറിച്ചു.
ഹെലന്റെ തമിഴ് പതിപ്പ് 'അൻപിർക്കിനിയാൾ' നേരത്തെ റിലീസ് ചെയ്തിരുന്നു. അരുൺ പാണ്ഡ്യനും മകൾ കീർത്തി പാണ്ഡ്യനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :