കെ ആര്‍ അനൂപ്|
Last Modified ശനി, 31 ഡിസംബര്‍ 2022 (13:14 IST)
ചിമ്പുവിന്റെ അടുത്തവര്‍ഷത്തെ റിലീസ് ചിത്രമാണ് 'പത്ത് തല'. ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു.മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യും.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നടന്‍ ഗൗതം കാര്‍ത്തിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഫറൂഖ് ജെ ബാഷ ഛായാഗ്രാഹണവും എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.