എന്തൊരു മെയ്‌വഴക്കം, വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച് പാർവതി തിരുവോത്ത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2020 (20:45 IST)
പൃഥ്വിരാജും ടോവിനോ തോമസും ഫിറ്റ്നസിന് കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. നടി പാർവതി തിരുവോത്തും ഇവരെ പോലെ തന്നെയാണ്. തൻറെ പുതിയ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പാർവതി. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

കഴിഞ്ഞദിവസം പൃഥ്വിരാജിൻറെയും ടോവിനോ തോമസിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായ ‘വൈറസ്’ എന്ന ചിത്രത്തിലാണ് പാർവതിയെ
അവസാനമായി കണ്ടത്. ‘രാച്ചിയമ്മ’, ‘ഹലാൽ ലവ് സ്റ്റോറി’, ‘വർത്തമാനം’ എന്നിവയാണ് പാര്‍വതിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :