സെറ്റില്‍ മമ്മൂക്ക വളരെ പ്രൊഫഷണല്‍, മികച്ച നടന് മാത്രമല്ല നല്ലൊരു കോ-ആക്ടര്‍ കൂടിയാണ്: പാര്‍വതി
രേണുക വേണു|
Last Updated:
ചൊവ്വ, 10 മെയ് 2022 (10:52 IST)
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി പാര്‍വതി തിരുവോത്ത്. സെറ്റില്‍ വളരെ പ്രൊഫഷണലായി പെരുമാറുന്ന ആളാണ് മമ്മൂട്ടിയെന്ന് പാര്‍വതി പറഞ്ഞു. സൗത്ത് റാപ്പിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.
' മമ്മൂക്ക സെറ്റില്‍ വളരെ പ്രൊഫഷണലാണ്. നമ്മളുമായി എന്‍ഗേജ് ചെയ്യും. സംസാരിക്കും. കൃത്യമായ കൊടുക്കല്‍ വാങ്ങലുണ്ട്. അതാണ് ഒരു കോ-ആക്ടര്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അദ്ദേഹം നല്ലൊരു നടനാണ്, ഒപ്പം കോ-ആക്ടറുമാണ്. ഒരുമിച്ച് ഇരുന്ന് ക്രിയേറ്റ് ചെയ്യാവുന്ന ഒരു സ്പേസ് ഉണ്ട്. ഞങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നു. അദ്ദേഹവുമായി ഒരു കംഫര്‍ട്ട് ലെവലുണ്ട്,' പാര്‍വതി പറഞ്ഞു.
മമ്മൂട്ടിയും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഴു മേയ് 13 ന് സോണി ലിവില്‍ റിലീസ് ചെയ്യും. നവാഗതയായ രത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു വനിത സംവിധായികയുടെ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.