വിജയ കുതിപ്പ് തുടര്‍ന്ന് പാപ്പന്‍,കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (17:19 IST)
ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിയ സുരേഷ് ഗോപി ചിത്രം പാപ്പന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

10 ദിവസത്തെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച 11-ാം ദിനത്തില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നു മാത്രം 60 ലക്ഷം ചിത്രം സ്വന്തമാക്കി. റിലീസ് ചെയ്ത് ഒരു ആഴ്ചക്ക് ശേഷമാണ് കേരളത്തിന് പുറത്ത് സിനിമ പ്രദര്‍ശനത്തിനെത്തിയത്.
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ ആദ്യ ദിനത്തില്‍ തുടങ്ങിയ കുതിപ്പ് അവസാനിക്കുന്നില്ല. പ്രദര്‍ശനത്തിനെത്തി 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 30. 43 കോടിയാണ് സിനിമ സ്വന്തമാക്കിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :