'ഒറ്റക്കൊമ്പന്‍' ഉപേക്ഷിച്ചിട്ടില്ല ! കിടിലന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 ജനുവരി 2023 (10:09 IST)
പൃഥ്വിരാജിന്റെ കടുവ വന്‍ വിജയമായതിന് പിന്നാലെ സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഇനി ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.

ഒറ്റക്കൊമ്പന്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കടുവാകുന്നല്‍ കുറുവച്ചനായി സുരേഷ് ഗോപി എത്തുന്നത്. ആക്ഷനും മാസ്സ് ഡയലോഗുകളും അടങ്ങി സിനിമ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരുന്നു. പുലിമുരുകന്‍ മധുരരാജ എന്നീ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി കുമാറാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. അര്‍ജുന്‍ റെഡ്ഡി, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :