കെ ആര് അനൂപ്|
Last Modified തിങ്കള്‍, 2 മെയ് 2022 (10:51 IST)
മലയാള സിനിമയുടെ സ്വന്തം ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി അഭിനയലോകത്ത് സജീവമാകുകയാണ്. ആറു വര്‍ഷത്തെ തന്റെ രാജ്യ സഭാംഗമായുള്ള സേവന സമയത്തു പിന്തുണച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് അദ്ദേഹം പുതിയ ലുക്കും പങ്കുവെച്ചിരുന്നു. ഒറ്റക്കൊമ്പന് തുടങ്ങാന്‍ പോകുന്ന സൂചനയും അദ്ദേഹം നല്കി.
ട്രോളുകള്‍ക്കു മാസ്സ് മറുപടി നല്‍കിക്കൊണ്ടാണ് നടന്റെ കുറിപ്പ്.
''പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്.. ഒറ്റക്കൊമ്പന്റെ കൊമ്പ്''-സുരേഷ് ഗോപി കുറിച്ചു.
ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കടുവാകുന്നല്‍ കുറുവച്ചനായി സുരേഷ് ഗോപി എത്തുന്നത്. ആക്ഷനും മാസ്സ് ഡയലോഗുകളും അടങ്ങി സിനിമ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമെന്ന് ടോമിച്ചന് മുളകുപാടം പറഞ്ഞിരുന്നു. പുലിമുരുകന് മധുരരാജ എന്നീ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി കുമാറാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. അര്ജുന് റെഡ്ഡി, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ഹര്ഷവര്ധന് രാമേശ്വര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.